Cancel Preloader
Edit Template

കണക്ഷൻ വിഛേദിക്കുമ്പോൾനടപടിക്രമങ്ങൾ പാലിക്കണം:മനുഷ്യാവകാശ കമ്മീഷൻ

 കണക്ഷൻ വിഛേദിക്കുമ്പോൾനടപടിക്രമങ്ങൾ പാലിക്കണം:മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക അവസാന തിയതിക്ക് മുമ്പ് അടയ്ക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ടെങ്കിലും വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.

ഉപഭോക്താവ് ബിൽ തുക യഥാസമയം അടച്ചില്ലെങ്കിൽ നടപടിയെടുക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്നും ഉത്തരവിൽ പറയുന്നു. തന്നിൽ അർപ്പിതമായ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ഉപഭോക്താക്കളോട് ബോർഡ് ജീവനക്കാർ മാനുഷിക പരിഗണന കാണിക്കണം. നിയമാനുസ്യതം നടപടിയെടുക്കുന്ന ബോർഡ് ജീവനക്കാരെ ഉപഭോക്താക്കൾ ശതുക്കളായി കാണരുതെന്ന് കമ്മീഷൻ പറഞ്ഞു.

തിരുവമ്പാടി സ്വദേശി ഉള്ളാട്ടിൽ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. കെ.എസ്. ഇ.ബി. ഉദ്യേഗസ്ഥരെ റസാഖിന്റെ മക്കൾ ആക്രമിച്ച് ഓഫീസ് തല്ലി തകർത്തെന്നാണ് പരാതി. എന്നാൽ ഉദ്യോഗസ്ഥർ റസാഖിനെയും കുടുംബത്തെയും ആക്ഷേപിച്ചതായി മറുവശം ആരോപിച്ചു.

ആരോപണങ്ങൾ ബോർഡ് നിഷേധിച്ചു. ഇരുപക്ഷത്ത് നിന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു. ജില്ലാകളക്ടറും താമരശേരി തഹസിൽദാറും ഇടപെട്ട് റസാഖിന്റെ വീട്ടിലെ കണക്ഷൻ പുന:സ്ഥാപിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. പെ
പൊതു പ്രവർത്തകരായ സെയ്തലവി, അഡ്വ. വി. ദേവദാസ് എന്നിവരാണ് പരാതിക്കാർ.

Related post

Leave a Reply

Your email address will not be published. Required fields are marked *