പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍
കല്‍പ്പറ്റ: കന്നിയങ്കത്തിനിറങ്ങുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അരയുംതലയും മുറുക്കിയിറങ്ങി യു.ഡി.എഫ് നേതൃത്വം. 23ന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രിയങ്ക ഇന്ന് വീണ്ടും മണ്ഡലത്തിലെത്തും.
ഇന്നും നാളെയും വയനാട് ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഇന്ന് രാവിലെ 11.30ന് വയനാട്ടിലെ മീനങ്ങാടി, 2.30ന് പനമരം, വൈകിട്ട് 4.30ന് പൊഴുതന എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പ്രിയങ്ക പങ്കെടുക്കുക.
ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട് മണ്ഡലത്തിലെ തെരട്ടമ്മല്‍, മൂന്നിന് വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട്, നാലരക്ക് നിലമ്പൂര്‍ മണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലും പ്രിയങ്ക സംസാരിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവരും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും.