Cancel Preloader
Edit Template

പ്രാണപ്രതിഷ്ഠ; കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രത്യേക പൂജകള്‍

 പ്രാണപ്രതിഷ്ഠ; കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രത്യേക പൂജകള്‍

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനാ പരിപാടികളും നടന്നു.ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് വീടുകളിൽ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായര്‍ വിളക്ക് കത്തിച്ചു.

പത്തനംതിട്ട ജില്ലയിൽ 371 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും ആയിരുന്നു ആഘോഷം. പുലർച്ചെ പലയിടത്തും രാമനാമപരിക്രമയാത്ര നടത്തി. വലിയ സ്ക്രീനിൽ പ്രാണപ്രതിഷ്ഠ കാഴ്ചയും അന്നദാനവുമൊക്കെ ആയി രാമഭക്തർ ആഘോഷത്തിലായിരുന്നു . വൈകിട്ട് ക്ഷേത്രങ്ങളിൽ ദീപക്കാഴ്ചയുമുണ്ട്. കൊച്ചിയിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എല്ലാം അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രാർത്ഥനകളും രാമായണപാരായണവും നടന്നു. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രാധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രത്തിലും പ്രത്യേക ചടങ്ങുകൾ നടന്നു.

വര്‍ഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സമൂഹവും പ്രാണപ്രതിഷ്ഠ ആഘോഷങ്ങളുടെ ഭാഗമായി. അയോദ്ധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ തത്സമയം കാണാൻ എല്ലായിടത്തും സൗകര്യം ഒരുക്കിയിരുന്നു.വയനാട്ടിലും ക്ഷേത്രങ്ങളിൽ പരിപാടികള്‍ നടന്നു. സുല്‍ത്താൻ ബത്തേരി ഗണപതി ക്ഷേത്രത്തിൽ ഒരുക്കിയ ബിഗ് സ്ക്രീനിലൂടെ ആണ് ബിജെപി കേരള പ്രഭാഹരി പ്രകാശ് ജാവദേക്കാർ പ്രതിഷ്ഠ കണ്ടത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ഒപ്പം ഉണ്ടായിരുന്നു. കൊച്ചിയിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എല്ലാം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രാർത്ഥനകളും രാമായണപാരായണവും നടന്നു.

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രാധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രത്തിലും പ്രത്യേക ചടങ്ങുകൾ നടന്നു. വര്ഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സമൂഹവും പ്രാണപ്രതിഷ്ഠ ആഘോഷങ്ങളുടെ ഭാഗമായി. അയോദ്ധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ തത്സമയം കാണാൻ എല്ലായിടത്തും സൗകര്യം ഒരുക്കിയിരുന്നു.ബി ജെ പി യുടെ നേതൃത്വത്തിൽ കോട്ടയം രാമപുരം ശ്രീരാമ ക്ഷേത്രത്തിലും നടന്നത്.

പ്രതിഷ്ഠാ സമയത്ത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ ഇവിടെയെത്തി ക്ഷേത്ര ദർശനം നടത്തി. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും പ്രത്യേക പൂജകളും മറ്റു ചടങ്ങുകളും നടന്നു. മറ്റു ജില്ലകളിലും വിവിധ പരിപാടികള്‍ നടന്നു.കോഴിക്കോടും ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *