Cancel Preloader
Edit Template

പാലക്കാട് ആവേശത്തിൽ ; സ്ഥാനാർത്ഥികൾക്ക് ഒപ്പം മോദിയുടെ റോഡ് ഷോ

 പാലക്കാട് ആവേശത്തിൽ ; സ്ഥാനാർത്ഥികൾക്ക് ഒപ്പം മോദിയുടെ റോഡ് ഷോ

പാലക്കാട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണം പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി, അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം

.

സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദിയെന്ന് ജയറാം രമേശ് പറഞ്ഞു.പ്രസ്താവന തിരുത്താൻ മോദി തയ്യാറാകുമോ?കേരളത്തിന്‍റെ പരിസ്ഥിതി ചൂഷണത്തെ മോദി പ്രോത്സാഹിപ്പിച്ചു.കോർപ്പറേറ്റുകൾക്കായി ,വനം,പരിസ്ഥിതി നിയമങ്ങളിൽ മോദി വെള്ളം ചേർത്തെന്നും ജയറാം രമേശ് ആരോപിച്ചു

Related post

Leave a Reply

Your email address will not be published. Required fields are marked *