Cancel Preloader
Edit Template

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന്

 കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പദയാത്ര ഉദ്ഘാടനം ചെയ്യും.

ഇന്ന് രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കാസർകോട് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ ഒമ്പതിന് വാർത്താസമ്മേളനം നടക്കും. രാവിലെ 10.30ന് കുമ്പളയിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം, ഉച്ച 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ കാസർഗോഡ് ലോക്സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്കാരിക നേതാക്കളുടെ സ്നേഹസംഗമം എന്നിവ നടക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി മൂന്ന്,അഞ്ച്, ഏഴ് തിയതികളിൽ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഒമ്പത്, 10, 12 തിയതികളിൽ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്രയെത്തും. 19, 20, 21 തിയതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ യാത്ര പര്യടനം നടത്തും. പൊന്നാനിയിൽ 23നും എറണാകുളത്ത് 24നും തൃശ്ശൂരിൽ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *