Cancel Preloader
Edit Template

നേടിയത് 200കോടിക്ക് മേൽ,റെക്കോർഡ് നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്

 നേടിയത് 200കോടിക്ക് മേൽ,റെക്കോർഡ് നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്

റിലീസിന് പിന്നാലെ മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി ചിത്രം കുതിച്ചുയർന്നു. മലയാള സിനിമയിലെ ആദ്യ 200കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും അത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ കുറിച്ചാണ്. ഭാഷാന്തരങ്ങൾ ഭേദിച്ച് വിജയ കാഹളം മുഴക്കിയ ചിത്രം ഇതാ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിൽ ഒരാളും നടനുമായ സൗബിൻ ഷാഹിർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതു സന്തോഷത്തോടൊപ്പം മുപ്പത്തി അഞ്ച് ദിവസത്തെ പോസ്റ്ററും സൗബിൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മഞ്ഞുമ്മൽ ബോയ്സ് അണിയറ പ്രവർത്തകർക്ക് ആശംസകളുമായി രം​ഗത്ത് എത്തിയത്.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടിയിലേറെ ഇതിനോടകം നേടി കഴിഞ്ഞു. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതപ്പെടുന്നത്. തമിഴ്‍നാട്ടില്‍ ചിത്രംസ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം തമിഴകത്ത് ഈ നേട്ടത്തിലെത്തുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ സർവൈവൽ ത്രില്ലർ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *