Cancel Preloader
Edit Template

നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം; സജിതയെ കൊന്നത് കൂടോത്രം സംശയിച്ചെന്ന്

 നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം; സജിതയെ കൊന്നത് കൂടോത്രം സംശയിച്ചെന്ന്

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതി ചെന്താമരക്കായി തിരച്ചിൽ ഊർജിതമാക്കി പൊലിസ്. നൂറിലധികം പൊലിസുകാർ പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തും. തമിഴ്‌നാട്ടിലെ പരിശോധന ഏതാണ്ട് പൂർത്തിയായെന്നാണ് സൂചന.

മലയടിവാരത്തിലാണ് ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലിസ് കരുതുന്നത്. അതേസമയം, പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീിസ് തള്ളിക്കളയുന്നില്ല.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. സുധാകരന്റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്‌കരിക്കും.

സുധാകരന്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തു എന്ന സംശയത്തെ തുടർന്നാണെന്നാണ് കണ്ടെത്തൽ. കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീ യാണെന്ന് ചെന്താമരയോട് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിൽ 2022 മേയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലക്കാട് സെഷൻസ് കോടതിയെ ഇയാൾ സമീപിച്ചു. ചെന്താമര നെൻമാറ സ്റ്റേഷൻ പരിധിയിൽ കയറിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് പൊലിസ് റിപ്പോർട്ട് നൽകി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തിൽ ഇളവ് നൽകിയത്.

5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി കഴിഞ്ഞ ദിവസം ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *