Cancel Preloader
Edit Template

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം; കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍

 വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം; കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ പുകമഞ്ഞ് വ്യാപകമായിക്കുകയാണ്. ഇത് ഗതാഗതത്തിനും വിമാന സര്‍വീസുകള്‍ക്കും തടസം സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട പുകമഞ്ഞ് അന്തരീക്ഷ താപനില കുറക്കാനിടയാക്കിയതും കൂടിയാണ് വായു ഗുണനിലവാരം വീണ്ടും കുറയാന്‍ കാരണം.

അതിനിടെ, മലിനീകരണത്തോത് കുറക്കാനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്ന കര്‍മപദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ഉയര്‍ത്തി. ഇതനുസരിച്ച് പ്രൈമറി സ്‌കൂളുകള്‍ അടക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടക്കും. വായുഗുണനിലവാരം മെച്ചപ്പെടുന്ന മുറക്ക് മാത്രമേ തിരികെ സ്‌കൂളുകള്‍ തുറക്കുകയുള്ളൂ. ഇലക്ട്രിക്, സി.എന്‍.ജി വാഹനങ്ങള്‍ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളൂ. ബി.എസ് 4ന് താഴെയുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. മലിനീകരണത്തിന് സാധ്യതയുള്ള നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്.

ഡല്‍ഹിക്ക് പുറമെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *