മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങി ഗോപികയും ജിപിയും
ഗോവിന്ദ് പത്മസൂര്യയും ഗേപിക അനിലും എന്നും പ്രേക്ഷകരുടെ ഇഷ്ട്ടതാരങ്ങളാണ്. ഇരുവരുടേയും വിവാഹവാർത്തയും വിവാഹ നിശ്ചയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി ഗോപികയുടെ ഒരു വലിയ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ജിപി.മോഹൻലാലിനൊപ്പം ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ ഗോപികയും അനിയത്തി കീർത്തനയും അഭിനയിച്ചിരുന്നു.
പിന്നീട് ഇദേഹത്തെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും ഗോപിക ജിപിയോട് പറഞ്ഞിരുന്നു.തങ്ങളുടെ വിവാഹത്തിന് മോഹൻലാൽ എത്തുമ്പോൾ ഗോപികയ്ക്ക് സർപ്രൈസ് കൊടുക്കാമെന്നായിരുന്നു ജിപി പദ്ധതിയിട്ടത്. ഇക്കാര്യം മോഹൻലാലിനോട് ജിപി പറയുകയും ചെയ്തു. എന്നാൽ ഇരുവരുടെയും വിവാഹ സമയത്ത് വിദേശത്ത് ഷൂട്ടിംഗിന് പോകുന്നതിനാൽ എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഗോപികയ്ക്ക് ഏറെ നാളായി കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോട് ജിപി പറഞ്ഞു. അങ്ങനെയായിരുന്നു വിദേശത്തേയ്ക്ക് പോകുന്നതിന് മുൻപ് കൊച്ചിയിൽ വച്ച് നേരിട്ട് കാണാമെന്ന് മോഹൻലാൽ പറഞ്ഞത്.
സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് ഗോപിക എത്തിയപ്പോൾ സർപ്രൈസ് ആയിട്ടായിരുന്നു മോഹൻലാലിനെ കാണാൻ കൂട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തെ നേരിട്ട് കാണുകയും ഇരുവരും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒപ്പം അനിയത്തി കീർത്തനയും ഗോപികയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു. ഈ മാസം 28 നാണ് ഇരുവരുടേയും വിവാഹം.