Cancel Preloader
Edit Template

ഇന്ത്യയിൽ എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി

 ഇന്ത്യയിൽ എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി

ദില്ലി: ഇറാൻ ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇന്ത്യയിൽ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്. തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട് . എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കുകയും ചെയ്യും .

രാജ്യത്ത് തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട് . എന്നാൽ ഇന്ധന വരവ് നിലച്ചതോടെ ഗുജറാത്തിലെ സെറാമിക്, ടൈൽ നിർമ്മാണ യൂണിറ്റുകളിൽ ചിലത് പ്രവർത്തനം നിർത്തി. ഹോ‍ർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുന്നു . പെട്രോൾ, ഡീസൽ വില വർദ്ധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. അതിനാൽ തൽക്കാലം ഭയക്കാനില്ലെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട് . പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകൾ വന്നു തുടങ്ങിയിട്ടുണ്ട്. റഷ്യയിൽ നിന്നും എണ്ണ വാങ്ങിത്തുടങ്ങി. ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലും എണ്ണവില വർദ്ധിച്ചിട്ടുണ്ട് . അതേസമയം ഖത്തറിൽ നിന്നായിരുന്നു എൽപിജി, എൽഎൻജി വാതകങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്തത്. ഈ മേഖലയിൽ പ്രതിസന്ധിയിലായതോടെ വാതക ഇറക്കുമതിയിൽ ചെറിയ ആശങ്ക ഉണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *