Cancel Preloader
Edit Template

ലോ​ക് അ​ദാ​ല​ത്ത്: 7,734 കേ​സു​ക​ൾ തീ​ർ​പ്പാ​യി; 33.52​ കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

 ലോ​ക് അ​ദാ​ല​ത്ത്: 7,734 കേ​സു​ക​ൾ തീ​ർ​പ്പാ​യി; 33.52​ കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ൽ നി​ല​വി​ലെ കേ​സു​ക​ളും പു​തി​യ പ​രാ​തി​ക​ളു​മാ​യി 7,734 എ​ണ്ണം തീ​ർ​പ്പാ​ക്കി. മൊ​ത്തം 33,52,45,611 രൂ​പ വി​വി​ധ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി.

നാ​ഷ​ന​ൽ ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും കേ​ര​ള ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്.

9,347 കേ​സു​ക​ളാ​ണ് പ​രി​ഗ​ണ​ന​ക്ക് വ​ന്ന​ത്. ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​ലും കൊ​യി​ലാ​ണ്ടി, വ​ട​ക​ര, താ​മ​ര​ശ്ശേ​രി കോ​ട​തി​ക​ളി​ലു​മാ​യി ന​ട​ന്ന അ​ദാ​ല​ത്തു​ക​ളി​ൽ സി​വി​ൽ കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കേ​സു​ക​ൾ, കു​ടും​ബ​ത​ർ​ക്ക​ങ്ങ​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ, ബാ​ങ്ക് വാ​യ്പ സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്.

ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ല ജ​ഡ്ജി എ​ൻ.​ആ​ർ. കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി (സി​വി​ൽ ജ​ഡ്ജി, സീ​നി​യ​ർ ഡി​വി​ഷ​ൻ) ടി. ​ആ​ൻ​സി, വ​ട​ക​ര താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും എം.​എ.​സി.​ടി ജ​ഡ്ജി​യു​മാ​യ പി. ​പ്ര​ദീ​പ്, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സ്പെ​ഷ​ൽ ജ​ഡ്ജി​യു​മാ​യ കെ. ​നൗ​ഷാ​ദ​ലി (ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി) എ​ന്നി​വ​ർ അ​ദാ​ല​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​രാ​യ കെ. ​രാ​ജേ​ഷ് (എം.​എ.​സി.​ടി ജ​ഡ്ജി), കെ. ​സി​ദ്ദീ​ഖ് (മൂ​ന്നാം അ​ഡീ​ഷ​ന​ൽ സ​ബ് ജ​ഡ്ജി), ലീ​ന റ​ഷീ​ദ് (സി​വി​ൽ ജ​ഡ്ജി, സീ​നി​യ​ർ ഡി​വി​ഷ​ൻ), വി​വേ​ക് (പ്രി​ൻ​സി​പ്പ​ൽ, മു​നി​സി​ഫ്), ആ​ർ. വ​ന്ദ​ന (ര​ണ്ടാം അ​ഡീ​ഷ​ന​ൽ സ​ബ് ജ​ഡ്ജി), കെ.​വി. കൃ​ഷ്ണ​ൻ​കു​ട്ടി (ഒ​ന്നാം അ​ഡീ​ഷ​ന​ൽ സ​ബ് ജ​ഡ്ജി), വി.​എ​സ്. വി​ശാ​ഖ് (സ​ബ് ജ​ഡ്ജി കൊ​യി​ലാ​ണ്ടി), ര​വീ​ണ നാ​സ് (മു​നി​സി​ഫ്, കൊ​യി​ലാ​ണ്ടി), ജോ​ജി തോ​മ​സ് (സ​ബ് ജ​ഡ്ജി, വ​ട​ക​ര), കെ.​ബി. വീ​ണ (ജ​ഡ്ജി, കു​ടും​ബ​കോ​ട​തി വ​ട​ക​ര), ടി. ​ഐ​ശ്വ​ര്യ (മു​നി​സി​ഫ്, വ​ട​ക​ര) എ​ന്നി​വ​രാ​ണ് പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പി​ച്ച​ത്.

Related post

Leave a Reply

Your email address will not be published. Required fields are marked *