Cancel Preloader
Edit Template

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

 സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിനു മുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന ഹൈകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ആലോചനയുണ്ടെന്ന് കെഎസ്ആര്‍ടിസി. ഇത് കെഎസ്ആര്‍ടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വകാര്യബസുടമകള്‍ക്കു വേണ്ടി കോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാരോപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂനിയന്‍ രംഗത്തെത്തിയിരുന്നു.

ദേശീയപാതയിലും എംസി റോഡിലും സംസ്ഥാനപാതകള്‍ ഉള്‍പ്പെടെയുള്ള റൂട്ടുകളിലും കെഎസ്ആര്‍ടിസിക്ക് മാത്രമായി കിട്ടിയിരുന്ന നിയമപരിരക്ഷയാണ് കോടതി വിധിയിലൂടെ ഇല്ലാതായത്. വരുമാനത്തിന്റെ നല്ലൊരുഭാഗവും ദീര്‍ഘദൂര സര്‍വീസില്‍ നിന്നാണെന്നിരിക്കെ ഈ റൂട്ടുകളില്‍ സ്വകാര്യബസുകളെത്തുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഭീമമായിരിക്കും.

ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ് ആര്‍ടിസിക്ക് ഇനിയൊരാഘാതം കൂടി നേരിടാനുളള ത്രാണിയുമില്ല. ഗതാഗത മന്ത്രിയുടെ പ്രചാരണപരിപാടികള്‍ കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കും. സര്‍ക്കാരിന്റെ ഒത്തുകളിയാണ് കേസ് തോല്‍ക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയന്റെ ആക്ഷേപം.

ദേശസാല്‍കൃത സ്‌കീം ഇറക്കുന്നതിലെ നടപടിക്രമിത്തിലുണ്ടായ സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി സ്വകാര്യ ബസുടമകള്‍ക്ക് അനുകൂലമായ നിലപാടെടുത്തത്. കോടതിയില്‍ കൃത്യമായി കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും വീഴ്ച പറ്റിയെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ കാര്യം കെഎസ്ആര്‍ടിസ് നിഷേധിക്കുകയും ചെയ്തിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *