Cancel Preloader
Edit Template

കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിജയകുമാർ കോഴിക്കോട് തങ്ങിയിരുന്നത്. ഇതിനിടെ വെസ്റ്റ്നൈൽ പനി ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശത്തെത്തി. എങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായി. മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *