ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് കോലി പിന്മാറി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു.
‘ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീം മാനേജ്മെന്റ്, സെലക്ടര്‍മാര്‍ എന്നിവരുമായി വിരാട് സംസാരിച്ചു, രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും തന്റെ മുന്‍ഗണനയാണ്, എന്നാല്‍ വ്യക്തിരമായ, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കോലി വ്യക്തമാക്കി’ ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ സമയത്ത് വിരാട് കോലിയുടെ സ്വകാര്യതയെ മാനിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ബിസിസിഐ അഭ്യര്‍ഥിച്ചു.
കോലിക്ക് പകരക്കാരനെ നിലവില്‍ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഉടന്‍ അറിയിപ്പുണ്ടാകുമെന്നാണ് വിവരം. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഹൈദരാബാദില്‍ വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.