കിഴക്കമ്പലം കെ.എസ്സ് ഇ. ബി സെക്ഷൻ ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി
കിഴക്കമ്പലം: പള്ളിക്കര മുതൽ കരിമുകൾ ,ഉരുട്ടു മുക്ക് മോറക്കാല കിഴക്ക് – പടിഞ്ഞാറ്, അമ്പലപ്പടി, വെമ്പിള്ളി, പെരിങ്ങാല, പോത്തനാംപറമ്പ്, തണ്ണാംകുഴി, പിണർമുണ്ട സൗത്ത്, നോർത്ത്, പാടത്തിക്കര കവല,തുരുത്ത്, പള്ളിമുകൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ വൈദ്യുതി തടസ്സവും, വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഴക്കമ്പലം കെ.എസ്സ് ഇ. ബി സെക്ഷൻ ഓഫീസിനു മുന്നിൽ “നിൽപ്പ് സമരം” സംഘടിപ്പിച്ചു.
പള്ളിക്കര പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഉപഭോക്താക്കളുടെ ദീർഘനാളത്തെ ആവശ്യങ്ങളായിരുന്നിട്ടു പോലും അധികാരികൾ കണ്ണു തുറക്കാത്തതിനാലാണ് ഇത്തരം ഒരു സമരത്തിന് തങ്ങൾ നിർബന്ധിതരായതെന്ന് സമരം ഉദ്ഘാടനം ചെയ്ത സമിതിയംഗം നിസ്സാർ കണ്ണങ്കര പറഞ്ഞു.
അഡ്മിൻ ജിജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അർഷാദ് ബിൻ സുലൈമാൻ ,മനോജ് മനക്കേക്കര, ജോബിജോണി, ഇ. എസ്സ്. പ്രകാശൻ, സി.എം. നാസ്സർ ജോഡിൻ. കെ.ജോയി, മുരളി കോയിക്കര, റെജി പോൾ എന്നിവർ പ്രസംഗിച്ചു.
കെ.എസ്സ്.ഇ.ബി. അധികൃതരും സമിതി അംഗങ്ങളും നടത്തിയ ചർച്ചയിൽ ഈ മാസം ഏപ്രിൽ മുപ്പതിനകം പ്രശ്നങ്ങൾ പരിഹരിച്ചു തരാമെന്ന ഉറപ്പിൽ നിൽപ്പ് സമരം അവസാനിപ്പിച്ചു.