കെഎഫ്ആർഎ ഗോൾഡൻ ജൂബിലി: ‘ഹെൽത് വോഗ്’ ഫാഷൻ ഷോയോട് തുടക്കം

തൃശൂർ: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഎ)യുടെ ഗോൾഡൻ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 18-ന് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച ചർച്ച കെഎഫ്ആർഎ കോൺഫറൻസ് ഹാളിൽ നടന്നു.
ആരോഗ്യവും ഫാഷനും ഏകസൂത്രേനയാക്കി അവതരിപ്പിക്കുന്ന ‘ഹെൽത് വോഗ്’ എന്ന പേരിൽ മെഗാ ഫാഷൻ ഷോയാണ് കെഎഫ്ആർഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പോലീസിന്റെ വിവിധ വിഭാഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കൊപ്പം യോഗ, കളരി, കരാത്തെ തുടങ്ങിയ മേഖലകളിലെ സംഘങ്ങളും റാംപിൽ കയറും.
പങ്കെടുത്തവർക്കായി ഫാഷൻ വസ്ത്രങ്ങൾ ഒരുക്കുന്നതിനൊപ്പം, ആരോഗ്യകരമായ ടിപ്പുകളും നൽകുമെന്ന് ഷോ ഡയറക്ടർ സിദ്ദി നാലകത്ത് അറിയിച്ചു.
ചർച്ചയിൽ ഷോ അഡ്മിനിസ്ട്രേറ്റർമാരായ ലൈല, ദീപക്, പ്രോജക്ട് മാനേജർ ഷിജു, ഡി.ഒ.പി റഷീദ് മല്ലശ്ശേരി, ക്രിയേറ്റീവ് ഡയറക്ടർമാരായ ഷാബ് ജാൻ, മുഹ്സിൻ തളിക്കുളം, ഫിറ്റ്നസ് കൺസൽട്ടന്റ് രാജീവ് സിദ്ധാർത്ഥ്, കോസ്റ്റ്യൂം ഡിസൈനർമാരായ തസ്നീം, സെൻസിയ, മേക്കപ്പ് ആർട്ടിസ്റ്റ് ലക്ഷ്മി, ഹെഡ് മിസ്ട്രസ് ബീന ശിവൻ എന്നിവർ പങ്കെടുത്തു.