പഠനത്തിനായി വിദേശത്തേക്ക്; കേരളത്തിലെ കോളേജുകളിൽ വിദ്യാർഥികൾ ഇല്ല
പഠനത്തിനായി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ കേരളത്തിലെ കോളേജുകളിൽ ഈ വർഷം മാത്രം ഒഴിഞ്ഞു കിടക്കുന്നത് 37 ശതമാനം സീറ്റുകൾ.എറണാകുളം പിറവത്തെ മണിമലക്കുന്ന് സർക്കാർ കോളേജിലെ ബിഎസ്‍സി ഫിസിക്സ് വകുപ്പില്‍ ആകെ 13 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ബിഎസ്സി ഫിസിക്സ് ഒന്നാം വർഷ ക്ലാസില്‍ നാലു വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായി രണ്ടുപേരുമാണുള്ളത്. ഏഴു പേരാണ് മൂന്നാം വര്‍ഷം ഫിസിക്സ് ക്ലാസിലുള്ളത്. ഇതേ കോളേജിലെ കെമിസ്ട്രി വകുപ്പിലാകെ 27പേര്‍ മാത്രമാണുള്ളത്. പതിറ്റാണ്ടുകളായി ഒരു മാറ്റവും ഇല്ലാത്ത വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തി നോക്കാത്ത സിലബസും വിദ്യാര്‍ത്ഥികളെ ഈ കോഴ്സുകളില്‍നിന്നും അകറ്റുന്നതിനുള്ള കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ട്.കേരള സർവകലാശാലയിൽ 25ശതമാനം, എംജിയിൽ 40ശതമാനം, കാലിക്കറ്റിൽ 36ശതമാനം, കണ്ണൂരിൽ 45ശതമാനം സീറ്റുകളിലും വിദ്യാർത്ഥികളില്ല. ആകെ ഒഴിവുകളുടെ 70ശതമാനവും എഞ്ചീനീയറിംഗ് ഉൾപ്പടെയുള്ള സ്വാശ്രയ കോളേജുകളിലാണ്.
കടലു കടന്നാൽ എല്ലാം ശരിയാകും എന്ന ധാരണ വേണ്ട
വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ താമസിക്കാൻ സ്ഥലമില്ല, അതിശൈത്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ, കെയർ ഹോമുകളിലെ കഠിനമായ ജോലി.
രാജ്യങ്ങളുടെ നയം മാറ്റവും, സുരക്ഷിത കുടിയേറ്റത്തിലെ ധാരണക്കുറവും കാരണം വിദേശത്ത് നിന്ന് മടുത്ത് മടങ്ങുന്നവരും ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്. അവിടെ തന്നെ പിടിച്ചു നില്‍ക്കാന്‍ പണിപ്പെടുന്നവരും ഏറെയാണ്.
തിരിച്ചടികൾ ഉണ്ടായാലും സാധ്യതകൾ തേടി പുതിയ ദിശയിൽ വിദ്യാർത്ഥി കുടിയേറ്റം തുടരുകയാണ്. ഗവേഷണത്തിന് ഊന്നൽ നൽകി മാറ്റങ്ങളുമായി അടുത്ത അദ്ധ്യയനം മുതല്‍ ഓണേഴ്സ് കോഴ്സുകൾ സംസ്ഥാനത്തെ കോളേജുകളില്‍ ആരംഭിക്കും. ഇത്തരം മാറ്റം കോളേജുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതിന് കാരണം ആകും എന്നാണ് പ്രതീക്ഷ.