Cancel Preloader
Edit Template

കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കല്ലൂർ

 കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കല്ലൂർ

പേ​രാ​മ്പ്ര: കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യി​രി​ക്ക​യാ​ണ് ക​ല്ലൂ​ര്‍ നി​വാ​സി​ക​ള്‍. ഇ​വി​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​കെ കാ​ട്ടു​പ​ന്നി​ക​ളും മു​ള്ള​ന്‍പ​ന്നി​ക​ളും വി​ഹ​രി​ക്കു​ക​യാ​ണ്. ക​ല്ലൂ​രി​ലെ കെ.​കെ മു​ക്ക്, ക​ല്ലൂ​ര്‍കാ​വ്, ദാ​ര​യി​ല്‍ താ​ഴ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. പ്ര​ധാ​ന​മാ​യും ക​പ്പ, വാ​ഴ, ചേ​ന, ചേ​മ്പ്, ക​വു​ങ്ങി​ന്‍ തൈ​ക​ള്‍, തെ​ങ്ങി​ന്‍ തൈ​ക​ള്‍, ചെ​റു​കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ല് മാ​സ​മാ​യി കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്.

തെ​ങ്ങി​ന്‍ചു​വ​ടു​ക​ളെ​ല്ലാം ഉ​ഴു​തു​മ​റി​ച്ച നി​ല​യി​ലാ​ണ്. ദാ​ര​യി​ല്‍ താ​ഴ​വ​യ​ലി​ല്‍ കൂ​ട​ക്ക​ല്‍ അ​മ്മ​ദി​ന്റെ മൂ​ന്നു​മാ​സം പ്രാ​യ​മാ​യ 50ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ളും ക​വു​ങ്ങി​ന്‍ തൈ​ക​ളും വീ​ട്ടു​വ​ള​പ്പി​ലെ ചേ​മ്പ് കൃ​ഷി പൂ​ര്‍ണ​മാ​യും പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു. വ​ട​ക്ക​യി​ല്‍ ബാ​ല​ന്‍ നാ​യ​ര്‍ ദാ​ര​യി​ല്‍ താ​ഴ​വ​യ​ലി​ല്‍ ന​ട്ട 75 വാ​ഴ​ക്ക​ന്നു​ക​ളി​ല്‍ 72 എ​ണ്ണ​വും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ചെ​റു​പീ​ടി​ക​യി​ല്‍ ജാ​നു​വ​മ്മ​യു​ടെ വീ​ട്ടു​പ​റ​മ്പി​ല്‍ കൃ​ഷി​ചെ​യ്ത ക​പ്പ, ചെ​റു​കി​ഴ​ങ്ങ്, ചേ​ന, ചേ​മ്പ്, കൂ​വ്വ എ​ന്നി​വ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു.

കെ.​കെ മു​ക്കി​ലെ പു​ല്ല​രി​ക്ക​ണ്ടി പി.​കെ. കൃ​ഷ്ണ​ദാ​സ്, ക​റു​ത്ത കു​ള​ങ്ങ​ര കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​രു​ടെ പ​റ​മ്പി​ലെ ക​പ്പ, ചേ​മ്പ് തു​ട​ങ്ങി​യ​വ​യും ചാ​ലി​ല്‍ മീ​ത്ത​ല്‍ ദാ​മോ​ദ​ര​ന്‍ നാ​യ​രു​ടെ തെ​ങ്ങി​ന്‍ തൈ​ക​ളും കൂ​ട​ക്ക​ല്‍ രാ​ജ​ന്റെ ക​പ്പ​ക്കൃ​ഷി​യും, ക​ല്ലൂ​ര്‍ കാ​വി​ന് സ​മീ​പം ന​ടു​ക്ക​ണ്ടി, ബാ​ല​ക്കു​റു​പ്പ്, ന​ടു​ക്ക​ണ്ടി ശ്രീ​ധ​ര​ക്കു​റു​പ്പ്, ക​ല്ലൂ​ര്‍ മ​ഠ​ത്തി​ല്‍ മോ​ഹ​ന​ന്‍ സാ​മി, പു​ത്തൂ​ര്‍ സ​രോ​ജി​നി തു​ട​ങ്ങി​യ​വ​രു​ടെ ക​പ്പ, ചേ​മ്പ് തു​ട​ങ്ങി​യ ഇ​ട​വി​ള കൃ​ഷി​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും മു​ള്ള​ന്‍പ​ന്നി​ക​ളു​ടെ​യും ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും കൃ​ഷി​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കാ​ന്‍ വ​നം, കൃ​ഷി വ​കു​പ്പു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍ഷ​ക​രു​ടെ യോ​ഗ​ങ്ങ​ള്‍ ചേ​ര്‍ന്ന് തു​ട​ര്‍ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ര്‍ഷ​ക​ര്‍.

Related post

Leave a Reply

Your email address will not be published. Required fields are marked *