ജെസിഐ മലപ്പുറം”എംപവറിംഗ് യൂത്ത്” ഇന്ന്

യുവത്വത്തെ ശാക്തീകരിക്കുന്നതിനായി ജെസിഐ മലപ്പുറം നടത്തുന്ന “എംപവറിംഗ് യൂത്ത്” 2024 ഫെബ്രുവരി 9(ഇന്ന് ) വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തും. മലപ്പുറം ബോയ്സ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന പരിപാടിയിൽ ഏഴു പരിശീലകർ അടങ്ങുന്ന സംഘം വിവിധ സെക്ഷനുകൾ നടത്തും.
സോൺ 21, റീജിയൻ ഡി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന “എംപവറിംഗ് യൂത്ത് 2024” പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെ ശാക്തീകരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ‘എംപവറിങ് യൂത്തിന്റെ റീജിയൻ ഡി’ സോൺ ഡയറക്ടർ ജെസി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജിബിഎച്ച്എസ്എസ് മലപ്പുറം പ്രിൻസിപ്പൽ മുഖ്യാതിഥിയായി പങ്കെടുക്കും.