Cancel Preloader
Edit Template

പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ 2 വോട്ട് ചെയ്തതായി വിവരം

 പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ 2 വോട്ട് ചെയ്തതായി വിവരം

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്. പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിം​ഗ് ഓഫീസർ‌ പറയുന്നത്. ബാലറ്റിൽ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയത്ത് ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറ‍ഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റിട്ടേണിം​ഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്ന് പ്രിസൈഡിം​ഗ് ഓഫീസർ‌ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *