പാര്‍ട്ടി ചിഹ്നം നഷ്ടമായാല്‍ ഈനാംപേച്ചി,നീരാളി ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടി വരും; എ.കെ ബാലന്

തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും. പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന് ബാലന് പറഞ്ഞു.
നിലവില്‍ ഒരു ഔപചാരിക ചിഹ്നം ഉണ്ട്. അംഗീകാരം ഇല്ലാതാക്കിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തരാന്‍ പോകുന്നത് അവര്‍ക്കിഷ്ടപ്പെട്ട ചിഹ്നമാണ്. പിന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിക്ക് നീരാളിയുടെയോ എലിപ്പെട്ടിയുടെയോ ഈനാംപേച്ചിയുടെയോ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും.
അത്തരമൊരു പതനത്തിലേക്ക് എത്തിയാല്‍ എന്താകും സ്ഥിതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഈ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചേ പറ്റൂ എന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
ഈ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇടത് സര്‍ക്കാരിന് വീണ്ടും തുടര്‍ഭരണം വേണമെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം വേണമെന്നും ബാലൻ പറഞ്ഞു.