Cancel Preloader
Edit Template

ഐസിടി അക്കാദമി ഓഫ് കേരളയുടെ ദശാബ്ദാഘോഷങ്ങൾക്ക് സമാപനം

 ഐസിടി അക്കാദമി ഓഫ് കേരളയുടെ ദശാബ്ദാഘോഷങ്ങൾക്ക് സമാപനം

തിരുവനന്തപുരം: കേരളത്തിലെ യുവജനതയെ സാങ്കേതികവിദ്യയിലൂടെയും നൈപുണ്യവികസനത്തിലൂടെയും ശാക്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിന്ന ഐസിടി അക്കാദമി ഓഫ് കേരള 10 വർഷം പൂർത്തിയാക്കി, ദശാബ്ദാഘോഷങ്ങളുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം ട്രാവൻകോർ ഹാൾ,ടെക്നോപാർക്കിൽ വച്ച് ജൂലൈ 31-ന് നടത്തി. സാങ്കേതികവിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ നയിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ചടങ്ങ് ശ്രദ്ധേയമാക്കി.

കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ IAS മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യയും നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് മാത്രമല്ല, ഉയർന്നതോതിലുള്ള തൊഴിൽ സാധ്യതകൾ സംസ്ഥാനതലത്തിൽ ഉറപ്പാക്കുന്നതിലും ഐസിടാക്കിൻ്റെ നിരന്തര പ്രവർത്തനം നിർണ്ണായകമാണ് എന്നദ്ദേഹം പറഞ്ഞു.

ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി മേഖലകളിൽ പുതുമുഖർക്കായി KSITM പുതിയ ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.ചടങ്ങിന്റെ ഭാഗമായി കേരള സ്റ്റാർട്ട്അപ്പ് മിഷൻ സി.ഇ.ഒ. ശ്രീ. അനൂപ് പി.അംബിക, EY GDS തിരുവനന്തപുരം പ്രതിനിധി ശ്രീ. സുബീഷ് റാം എന്നിവർ സംസാരിച്ചു. ഐസിടാക് സി.ഇ.ഒ. ശ്രീ. മുരളീധരൻ മന്നിങ്കൽ, ദശാബ്ദ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതോടൊപ്പം ടെകാത്‌ലോൺ 2024–25 വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി. റിജി എൻ.ദാസ് ഈ വർഷത്തെ ടെകാത്‌ലോൺ മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. കെ.വി. ശ്രീകുമാർ സ്വാഗതവും, ഡോ. ദീപ വി.ടി. നന്ദിയും പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *