Cancel Preloader
Edit Template

ഭോപ്പാലിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കേരള സ്കൂൾ ബാഡ്മിന്‍റണ്‍ ടീമിന്‍റെ യാത്ര പ്രതിസന്ധിയിൽ

 ഭോപ്പാലിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കേരള സ്കൂൾ ബാഡ്മിന്‍റണ്‍ ടീമിന്‍റെ യാത്ര പ്രതിസന്ധിയിൽ

കൊച്ചി:യാത്ര ചെയ്യാൻ റിസര്‍വേഷൻ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കേരള സ്കൂള്‍ ബാഡ്മിന്‍റ ടീമിന്‍റെ യാത്ര പ്രതിസന്ധിയിൽ. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യല്‍സും എറണാകുളം റെയില്‍വെ സ്റ്റേഷനിൽ കാത്തു നില്‍ക്കുകയാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 20ഓളം പേരാണ് ദേശീയ സ്കൂള്‍ ബാഡ്മിന്‍റണ്‍ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പോകുന്നത്.

ഈ മാസം 17ന് ഭോപ്പാലിൽ വെച്ചാണ് ദേശീയ സ്കൂള്‍ ബാഡ്മിന്‍റണ്‍ മത്സരം. സൂചികുത്താനിടമില്ലാത്ത ജനറല്‍ കംപാര്‍ട്ട്മെന്‍റുകളിൽ കുട്ടികളെ കൊണ്ടുപോകുന്നത് സുരക്ഷിതവുമല്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പോ സ്പോര്‍ട്സ് വകുപ്പോ ബന്ധപ്പെട്ടിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.

വിഷയത്തിൽ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് യാത്രാസൗകര്യം ഒരുക്കി നൽകിയില്ലെങ്കില്‍ താരങ്ങള്‍ക്ക് ദേശീയ ചാംപ്യന്‍ഷിപ്പിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക.സംസ്ഥാന സ്കൂള്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പാണ് ടിക്കറ്റ് ഒരുക്കി നൽകേണ്ടിയിരുന്നത്. സംസ്ഥാന സ്കൂള്‍ ഗെയിംസ് കഴിഞ്ഞ് അധികം ദിവസം ആകാത്തതിനാൽ തന്നെ അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നാണ് ആരോപണം.

മാനേജരടക്കം 24 പേർക്കാണ് ഭോപ്പാലിലേക്ക് ടിക്കറ്റ് വേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നത്. എന്നാൽ, എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. എമർജൻസി ക്വാട്ട വഴി നൽകാനാകുന്നത് നൽകി എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസമാകാം ടിക്കറ്റ് കിട്ടാതിരിക്കാൻ കാരണമെന്നുമാണ് റെയില്‍വെ വിശദീകരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *