കണ്ടംകുളങ്ങരയിൽഅപകടനിലയിൽമരം: പൊതുമരാമത്ത്വകുപ്പ് പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സംസ്ഥാന പാതയിൽ കണ്ടംകുളങ്ങര കെ .എസ്. ആർ.റ്റി.സി. ബസ് സ്റ്റാന്റിന് സമീപം അപകടകരമായ നിലയിലുള്ള
മരം ഭീഷണിയായ സാഹചര്യത്തിൽ ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർക്കാണ് കമ്മീഷൻ
ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മരത്തിൽ ബസുകൾ തട്ടാറുണ്ടെന്ന് പരാതിയുണ്ട്. തൊട്ടടുത്ത് ട്രാൻസ്ഫോർമറുമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.