Cancel Preloader
Edit Template

കോഴിക്കോട് വയനാട് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കോഴിക്കോട് വയനാട് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്, പത്തനംതിട്ട,മലപ്പുറം,തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി ഉള്ളത്.

അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്ന നിർദ്ദേശമുണ്ട് .

കക്കയം ഡാമിൽ റെഡ് അലർട്ട്; ജാഗ്രത

കോഴിക്കോട് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊളളണമെന്നും  കെഎസ്ഇബി  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

അതേസമയം കോഴിക്കോട് ഉള്‍പ്പടെ എട്ട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് ആണ്. ശനിയാഴ്ച വരെ തീവ്രമഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് . 

Related post

Leave a Reply

Your email address will not be published. Required fields are marked *