Cancel Preloader
Edit Template

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഐ.പി.എല്‍ ആദ്യമത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ പിഴയും

 ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഐ.പി.എല്‍ ആദ്യമത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ പിഴയും

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ശിക്ഷയുമായി ബിസിസിഐ. ലഖ്‌നൗവിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഹാര്‍ദ്ദിക്കിനെ മാച്ച് റഫറി ഐപിഎല്ലിലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. വിലക്കിന് പുറമെ 30 ലക്ഷം രൂപ പിഴയും ഹാര്‍ദ്ദിക്കിന് വിധിച്ചിട്ടുണ്ട്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ അടുത്ത സീസണിലെ ആദ്യ മത്സരമാവും ഹര്‍ദിക്കിന് നഷ്ടമാവുക. ടീമിലെ മറ്റു താരങ്ങള്‍ക്കെതിരെയും ബി.സി.സി.ഐയുടെ നടപടിയുണ്ട്. പ്ലേയിങ് ഇലവനിലുണ്ടായ എല്ലാ താരങ്ങളും 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി അടക്കേണ്ടിവരും. ഇതില്‍ ഏതാണോ കുറവ്, അത് അടച്ചാല്‍ മതിയാകും.

ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വിലക്ക് നേരിടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് ഹാര്‍ദ്ദിക് പണ്ഡ്യ. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ബിസിസിഐ ഒരു മത്സര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *