കൂടിയ നിരക്ക്: മുസ്‌ലിം ജമാഅത്ത് വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി
കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് യാത്രയ്ക്ക് കൂടിയ വിമാന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത് വിമാനത്താവളത്തിലേക്കു മാർച്ച് നടത്തി. കൊളത്തൂർ വിമാനത്താവള ജംക്‌ഷനിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങൾ അണിനിരന്നു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥനയ്ക്കു നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, അബ്ദുൽ നാസർ അഹ്സനി ഒളവട്ടൂർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട്, എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം അസ്ഹരി, ബശീർ പറവന്നൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, ഊരകം അബ്ദുറഹ്‌മാൻ സഖാഫി, സി.കെ.യു മൗലവി , ജി.അബൂബക്കർ, പി.കെ.ബശീർ , ബശീർ ഉള്ളണം, ബശീർ ഹാജി, പി.കെ.അബ്ദുറഹ്മാൻ, ടി.അബ്ദുൽ അസീസ് ഹാജി, സ്വാദിഖ് ബുഖാരി, കെ.പി.ജമാൽ, മുജീബ് റഹ്മാൻ, ഹസൻ സഖാഫി തറയിട്ടാൽ, ഉസാമത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് വിമാനത്താവള പരിസരത്തു പൊലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സമാപന പ്രതിഷേധ സമ്മേളനം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടെൻഡർ പുനഃപരിശോധിക്കണമെന്നും നാമമാത്രമായ കുറവല്ല വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സി.പി.സൈതലവി, പി.എം.മുസ്തഫ കോഡൂർ എന്നിവർ പ്രസംഗിച്ചു. എയർപോർട്ട് ഡയറക്ടർക്ക് നിവേദനവും നൽകി.