ഗുരുപൂർണ്ണിമ ആചരിച്ചു
ഗുരുവായൂർ: ആധ്യാത്മിക ഗുരുവു മഹർഷി വേദവ്യാസന്റെ ജന്മദിനമായ ഗുരുപൂർണ്ണിമ ആചരിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയും മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന പഠനകേന്ദ്രവും സംയുക്തമായി പരിപാടികൾക്ക് നേതൃത്വം നൽകി.
പാലക്കാട് നല്ലേപ്പുള്ളി ആശ്രമം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സി.പി നായർ അധ്യക്ഷനായി.
സ്വാമി ഹരിനാരായണൻ, സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനി യോഗി, ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, ഗുരുവായൂർ ദേവസ്വം മാനേജർ കെ. പ്രദീപ് കുമാർ, എ. രാധാകൃഷ്ണൻ, മമ്മിയൂർ വിജയലക്ഷ്മി, പുന്ന വിനോദ് കുമാർ, ബി. വിജയകുമാരി, ഗീതാ വിനോദ്, വിലാസിനി എന്നിവർ സംസാരിച്ചു.