ജിയും ജിയും” ഒന്നാകുന്നു ;കല്യാണതീയതി വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ
“
മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. ഇപ്പോൾ ഇതാ ഇവരുടെ വിവാഹ തീയതി അറിയിച്ചിരിക്കുന്നു.ഗോവിന്ദ് പത്മസൂര്യ തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ജിയും ജിയും ഒന്നാകുന്ന ദിവസം. ‘GpzGopz’, ‘GG Celebrations’, എന്നീ ഹാഷ്ടാഗോടു കൂടിയാണ് വീഡിയോയിലൂടെ 28 ജനുവരി 2024 ആണ് ആ ദിവസം എന്ന് താരം വെളിപ്പെടുത്തിയത്.
തന്റെ സിനിമാ തിരക്കുകൾ എല്ലാം മാറ്റി വെച്ച് കല്യാണത്തിന്റെ തിരക്കുകൾ പൂർണ്ണമായി ആസ്വദിക്കുകയാണ് താനെന്ന് ജിപി.എന്നാൽ ഗോപികയ്ക്ക് ‘സ്വാന്തനം’ സീരിയൽ ഷൂട്ട് ഉള്ളതിനാൽ പരിപൂർണ്ണമായി കല്യാണത്തിരക്കിലേക്ക് എത്താൻ സാധിക്കുന്നില്ലെന്നും ജിപി പറഞ്ഞു. കല്യാണ ഒരുക്കങ്ങളുടെ ചെറിയ ഭാഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും സപ്പോർട്ടും തങ്ങൾക്ക് തുടർന്നും ഉണ്ടകണമെന്നും വീഡിയോയിലൂടെ ഇരുവരും പറഞ്ഞു.