ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു: എംവി ഗോവിന്ദന്
എസ്എഫ്ഐ പ്രതിഷേധത്തിന്റെ പേരില്‍ തെരുവിലിറങ്ങി പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു എന്ന് പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ചു.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. മറ്റൊരാള്‍ വന്നാല്‍ ചിലപ്പോള്‍ ഇതിലും മോശമായ അവസ്ഥയാകും. ഇപ്പോഴുള്ളതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് ആയിരിക്കും പിന്നീട് വരിക. ഒരാള്‍ മാറി മറ്റൊരാള്‍ വരണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള നടപടികള്‍ ഒന്നും നടക്കാന്‍ പോകുന്നില്ല.
അതിന് ഫാസിസം വരണം. വരുന്ന തിരഞ്ഞെടുപ്പിന് ശേഷം നോക്കാം. ഇന്നത്തെ ഇന്ത്യയില്‍ 356 നടപ്പാക്കാന്‍ സാധിക്കില്ല. ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ഇവിടെയുണ്ട്.സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്ന ഇടമാണ് കേരളം. ഇവിടെ ഇത്തരം നടപടികള്‍ വിലപ്പോവില്ലെന്നും എം. വി ഗോവിന്ദൻ തിരുവനന്തപുരത്ത്മാ ധ്യമങ്ങളോട് പറഞ്ഞു