ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്: 11 മണി വരെ 30.15 ശതമാനം വോട്ട് രേഖപ്പെടുത്തി

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി അഞ്ചുമണിക്കൂറിലേക്ക് അടുക്കുമ്പോൾ മികച്ച പോളിംഗ്. 11 മണിവരെ 30.15 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതിനിടെ, നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രംഗത്തെത്തി.
നിലമ്പൂരിൽ പോളിങ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലം പ്രഖ്യാപിക്കുന്നത് വരെ യുഡിഎഫിന് മനക്കോട്ട കെട്ടാം. കോൺഗ്രസ് കൈപ്പത്തിയിലെ തഴമ്പ് ആർഎസ്എസുമായി കൈ പിടിച്ചതിന്റെതാണ്. ഇത്തവണ മുസ്‌ലിം ആർഎസ്എസായ ജമാഅത്തെ ഇസ്ലാമിക്കും കോൺഗ്രസ് കൈ കൊടുത്തു. നിലമ്പൂരിൽ കോൺഗ്രസ് ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി ബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.