Cancel Preloader
Edit Template

എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

 എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്- ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) കാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത് നടക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനുമായ പ്രൊഫ. ഡോ. ബൈജു സേനാധിപന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവളം ഉദയ സമുദ്ര ഹോട്ടലില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ ദേശിയ-അന്തര്‍ദേശിയതലത്തിലുള്ള കാന്‍സര്‍ സര്‍ജറി വിദഗ്ദ്ധര്‍ പങ്കെടുക്കും. യു.എസ്.എ, ബ്രസീല്‍,മലേഷ്യ, ജപ്പാന്‍, ഇറ്റലി, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ എച്ച്പിബി ആന്‍ഡ് ജിഐ ക്യാന്‍സര്‍ സര്‍ജറി വിദഗ്ദ്ധന്മാരാണ് കോവളത്ത് നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ മയോക്ലിനിക്ക് സര്‍ജന്‍ ഡോ. മൈക്കേല്‍ കെന്‍ഡ്രിക്, ജപ്പാനിലെ ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പ്രൊഫ. നാഗാകവ യൂചി, ഇറ്റലിയിലെ ഹുമാനിറ്റാസ് യൂണിവേഴ്‌സിറ്റി കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പ്രൊഫ. ഗുയ്‌ഡോ ടോര്‍സിലി, യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യ മെഡിക്കല്‍ സെന്ററിലെ കോളോറെക്ടറല്‍ സര്‍ജന്‍ പ്രൊഫ. സിയോന്‍ പാന്‍ കിം തുടങ്ങിയവരാണ് ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റിയിലെ പ്രമുഖര്‍. കൂടാതെ ദേശിയതലത്തില്‍ ശ്രദ്ധേയരായ 70 ല്‍അധികം കാന്‍സര്‍ സര്‍ജന്മാരും ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കും.

ആഗോളതലത്തില്‍ അർബുദ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ ക്യാന്‍സര്‍ സര്‍ജന്മാരുടെ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും കോവളം വേദിയാകുമെന്നും സമ്മിറ്റ് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എച്ച് രമേശ് പറഞ്ഞു. അഞ്ഞൂറിലധികം സര്‍ജന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനല്‍ ചര്‍ച്ച, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ജന്മാര്‍ക്കുമായുള്ള പഠന ക്ലാസ്, പ്രാക്ടിക്കല്‍ സെഷന്‍സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാന്‍ക്രിയാസ്, കരള്‍, വന്‍കുടല്‍,മലാശയം തുടങ്ങിയ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ചികിത്സയ്ക്കുള്ള ഏറ്റവും ആധുനികവും രോഗികള്‍ക്ക് ഗുണകരവുമായ ശസ്ത്രക്രിയാമാര്‍ഗങ്ങള്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയും പുതിയ സാഹചര്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് സമ്മിറ്റിന്റെ ലക്ഷ്യമെന്ന് പ്രൊഫ.ഡോ. ബൈജു സേനാധിപന്‍ പറഞ്ഞു. സമ്മിറ്റിന്റെ ഭാഗമായി ലാപ്പറോസ്‌കോപ്പി സര്‍ജറിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഏകലവ്യ അവാര്‍ഡ് 2025-ന്റെ പ്രഖ്യാപനവുമുണ്ടാകും. പുരസ്‌കാര ജേതാവിന് സ്വര്‍ണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍
അസോസിയേഷൻസ് ഓഫ് സർജൻസ് ഓഫ് ഇന്ത്യ എക്സി. ഡയറക്ടർ ഡോ. സുൽഫികർ എം.എസ് ,ഡോ. രമാദേവി, എസ് ഇ എഫ് മാനേജർ വിശ്വനാഥൻ, ഓവർസീസ് കോർഡിനേറ്റർ ഡോ. പീറ്റർ കെബിൻ്റോ എന്നിവർ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *