പാണ്ഡ്യക്ക് പിന്തുണയുമായി ഗാംഗുലി

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന് ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഹര്‍ദിക്കിനെ കുവുന്നത് ശരിയായ നടപടിയല്ല, ഹര്‍ദികിനെ ക്യാപ്റ്റനാക്കിയത് ടീം മാനേജ്മെന്റാണെന്നും അത് താരത്തിന്റെ കുറ്റമല്ലെന്നും ഡല്‍ഹി ടീം ഡയറക്ടര്‍ കൂടിയായ ഗാംഗുലി പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയതില്‍ ഹാര്‍ദിക്കിന് യാതൊരു പങ്കുമില്ല. ടീം മാനേജ്മെന്റാണ് അത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതിന് ഹര്‍ദിക്കിനെ കൂവുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ന് നടക്കുന്ന ഡല്‍ഹിമുംബൈ മത്സരത്തിന് മുന്നോടിയായി താരങ്ങളെ കൂവിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഐപിഎല്ലില്‍ ഇന്ന് മുംബൈ ഡല്‍ഹിയെ നേരിടും. വാങ്കഡെയില്‍ വൈകിട്ട് 3.30നാണ് മത്സരം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ മുംബൈ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഋഷഭ് പന്തിന്റെ ഫോമിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.