Cancel Preloader
Edit Template

പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

 പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി പടരുന്നു. ഇടവിട്ടുള്ള മഴ വില്ലനായപ്പോള്‍ ഈ മാസം മാത്രം 99,291 പേർ പനികിടക്കയിലായി. ഡെങ്കിയും എലിപ്പനിയുമാണ് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ മാസം നാലിന് മരണപ്പെട്ട കോഴിക്കോട് സ്വദേശിക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

10ാം തീയതി മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മരണവും എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഈ വര്‍ഷം മാത്രം 184 ജീവനുകള്‍ എലിപ്പനി മൂലം നഷ്ടമായി. ഇതില്‍ എട്ട് മരണം ഈ മാസമാണ്. കഴിഞ്ഞ ദിവസം 24 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ ഒമ്പത് പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്.

ഈ മാസം 376 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. 1228 പേര്‍ക്ക് രോഗം സംശയിക്കുന്നുമുണ്ട്. നാല് മരണവും ഇതുവരെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്-1796 പേര്‍. പാലക്കാട് -1140 പേരും തൃശൂരില്‍ 879 പേരും തിരുവനന്തപുരത്ത് 875 പേരും ഉള്‍പ്പടെ 9803 പേര്‍ ചികിത്സ തേടി. 126 പേര്‍ കിടത്തിച്ചികിത്സയിലാണ്.

ഈ മാസം 179 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് നാല് മരണവും ഉണ്ടായി. 794 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചപ്പോൾ 9 പേര്‍ക്ക് എച്ച് 1 എന്‍ 1ഉും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിലും പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Related post

Leave a Reply

Your email address will not be published. Required fields are marked *