തടി കുറയും; ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ

തടി കുറയ്ക്കാൻ പല മാർഗങ്ങളും പരീക്ഷിച്ച് മടുത്ത് നിൽക്കുകയാണെങ്കിൽ ഇനി പറയാൻ പോകുന്ന വഴി ഒന്ന് പരീക്ഷിച്ചുനോക്കു. കൊഴുപ്പ് കളയുന്നതിൽ ഭക്ഷണ ക്രമം വലിയ പങ്കുവഹിക്കുന്നുണ്ട്.പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് അറിയാമല്ലോ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് അമിതഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കും. പച്ചക്കറികൾ മാത്രം കഴിച്ചത് കൊണ്ട് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയില്ല.
സമീകൃതാഹാരം, ചിട്ടയായ ശാരീരിക പ്രവർത്തനങ്ങൾ,
മൊത്തത്തിലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ശരീരഭാരം കുറയ്ക്കുന്നത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഒരു ഡോക്റുടെ നിർദ്ദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും.നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതിയിൽ ഈ പച്ചക്കറികൾ ഉൾപ്പെടുത്തുമ്പോൾ കഴിക്കുന്നതിന്റെ അളവ് പരിഗണിക്കണം. ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യണം. ഉയർന്ന കലോറി ഉള്ള മറ്റ് ഭക്ഷണങ്ങൾ ഇവയ്ക്കൊപ്പം കഴിക്കാതിരിക്കുക. കുറഞ്ഞ എണ്ണയിൽ വറുക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യാം. തടി കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും പച്ചക്കറി ഏറെ നല്ലത് ആണ്.
ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
ചീര: സാലഡുകളിലോ സ്മൂത്തികളിലോ പാകം ചെയ്ത വിഭവങ്ങളിലോ ചീര ഉൾപ്പെടുത്തു. ഇതിൽ കലോറി കുറവാണ്. വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പ് കാത്സ്യവും എന്നിവ ധാരാളം ചീരയിൽ ഉണ്ട്. ചീരയിലെ ഉയർന്ന ഫൈബർ കണ്ടന്റ് നിങ്ങളുടെ വയർ നിറഞ്ഞതായി തോന്നിപ്പിക്കും ആരോഗ്യകരമായ ദഹനത്തിന് ഗുണം ചെയ്യും.
ഉലുവ: ഇല ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തത് നല്ലതാണ്. തടി കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് സഹായകമാകും. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് കോശങ്ങളെ ബാധിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ഇഷ്ടമല്ലെങ്കിൽ പോലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
ശരീരഭാരം കുറയ്ക്കാൻ കൃത്യമായ ദിനചര്യ പിന്തുടരേണ്ടത് വളരെ ആവശ്യമാണ്.