പിണറായി സഹായം തേടിയ ചാറ്റിന്റെ തെളിവ് കൈയ്യിലുണ്ട്: ദല്ലാള്‍ നന്ദകുമാര്‍

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സഹായം തേടിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇതിനെ സാധൂകരിക്കുന്ന ചാറ്റിന്റെ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ തന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്. സിഎം രവീന്ദ്രന്‍ അടക്കം പലരും തനിക്കെതിരെ തിരിഞ്ഞപ്പോഴും കൈരളി ചാനലില്‍ വാര്‍ത്ത വന്നപ്പോഴും മുഖ്യമന്ത്രി ഇടപെട്ടാണ് സഹായിച്ചത് നന്ദകുമാര്‍ പറഞ്ഞു.
ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച സ്വിരീകരിച്ച നന്ദകുമാര്‍ കൂടിക്കാഴ്ച ഇപിയെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആയിരുന്നില്ലെന്നും വെളിപ്പെടുത്തി. എന്തുവിലകൊടുത്തും തൃശ്ശൂര്‍ ജയിക്കാന്‍ വിട്ടുവീഴ്ച വേണമെന്ന് മാത്രമാണ് ജാവദേക്കര്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി മാറ്റം ആയിരുന്നില്ല ഇവിടെ വിഷയം എന്നും നന്ദകുമാര്‍ പറഞ്ഞു.