Cancel Preloader
Edit Template

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

 നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആവർത്തിക്കുമ്പോഴും എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെ ആരോഗ്യ വകുപ്പ്. മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടുന്നു.

2018 മെയ് മാസമായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിപ കേസ് സ്ഥിരീകരിച്ചത്. മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ എത്തിയ യുവാവിനാണ് രോഗം ബാധിച്ചത്. 18 പേർക്ക് രോഗബാധയുണ്ടായതിൽ സിസ്റ്റർ ലിനിയുൾപ്പെടെ 17 നിപ മരണങ്ങൾ സംസ്ഥാനത്തുണ്ടായി.

2018 ജൂൺ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചു. എന്നാൽ 2019ൽ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി എറണാകുളത്ത് നിപ സ്ഥിരീകരിച്ചു. 2021 സെപ്റ്റംബറിൽ നിപ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12കാരൻ മരണത്തിന് കീഴടങ്ങി. 2023 സെപ്റ്റംബറിൽ കോഴിക്കോട് ആറു പേർക്ക് നിപ ബാധിച്ചു. ഈ വർഷം ജൂണിൽ മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് ഒരു കുട്ടി മരിച്ചു. മാസങ്ങൾക്കിപ്പുറം വീണ്ടും മലപ്പുറത്ത് തന്നെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

നിപ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വവ്വാലിൽ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതുവച്ചു മാത്രം അത്തരം വവ്വാൽ വൈറസ് പകർത്തുമെന്നു പറയാനാകില്ല. കൃത്യമായ ഇടവേളകളിൽ വവ്വാൽ നിരീക്ഷണ സർവേ നടത്തണമെന്ന ആവശ്യം ഇപ്പോഴും പ്രായോഗികമായിട്ടുമില്ല. കോഴിക്കോടും മലപ്പുറത്തും രോഗബാധ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണവും വ്യക്തമല്ല.

രോഗബാധ സ്ഥിരീകരിക്കാൻ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിന് കാത്തിരിക്കണം. ചികിത്സയ്ക്കുള്ള മോണോക്ലോണൽ ആന്റിബോഡി രോഗികൾക്കു ലഭ്യമാക്കുന്നതിലെ കാലതാമസവും പ്രശ്നമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *