Cancel Preloader
Edit Template

തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; ‘; ജലീൽ

 തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; ‘; ജലീൽ

മലപ്പുറം: തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും കെ ടി ജലീൽ അറിയിച്ചു.
ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീൽ പറഞ്ഞു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ ഇന്നലെ കുറിച്ചിരുന്നു. കൈരളി ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തൻ്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയിൽ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം, ജലീൽ സമർപ്പിച്ചിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *