Cancel Preloader
Edit Template

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം, ഹജ് അവസാന ഘട്ടത്തിലേക്ക്

 ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം, ഹജ് അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം. മഴ പ്രതീക്ഷിക്കുന്നതിനാൽ ചിലയിടങ്ങളിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ 7.30 ന് ഈദ് നമസ്കാരവും ഖുത്ബയും നടക്കും.

ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകൽപ്പനയനുസരിച്ച് ബലി നൽകാൻ തീരുമാനിച്ചതിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്. അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ . ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നിൽ സ്വയം സമർപ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകൽപന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.

Related post

Leave a Reply

Your email address will not be published. Required fields are marked *