Cancel Preloader
Edit Template

കോഴിക്കോട് ഡിഎംഒ ആയി ഡോ. രാജേന്ദ്രൻ തുടരും; ഡോ. ആശാദേവിയുടെ നിയമന ഉത്തരവിന് സ്റ്റേ

 കോഴിക്കോട് ഡിഎംഒ ആയി ഡോ. രാജേന്ദ്രൻ തുടരും; ഡോ. ആശാദേവിയുടെ നിയമന ഉത്തരവിന് സ്റ്റേ

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേര തർക്കത്തിൽ വീണ്ടും മാറ്റം. ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ. ആശാദേവിയെ നിയമിച്ചത് ഉൾപ്പെടെയുളള സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. കണ്ണൂർ ഡിഎംഒ ഡോക്ടർ പീയൂഷ് നമ്പൂതിരി നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയിരുന്നു. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റിയിരുന്നു. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) ആയാണ് നിയമനം നൽകിയിരുന്നത്. ഈ ഉത്തരവിലാണ് ഇപ്പോൾ സ്റ്റേ വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണൽ ഡയറക്ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.

അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. അവധിയിൽ ആയിരുന്ന ഡോക്ടർ ആശാദേവി ഡിഎംഒ ഓഫീസിൽ എത്തിയതോടെ ഒരു ഓഫീസിൽ രണ്ടു ഡിഎംഒ എന്നായി സ്ഥിതി. ഇത് നാണക്കേടായതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സർക്കാർ വീണ്ടും ഉത്തരവിറക്കി.

ഇതോടെയാണ് ഡോക്ടർ രാജേന്ദ്രനും സ്ഥലംമാറ്റപ്പെട്ട, കണ്ണൂർ ഡിഎംഒ ഡോക്ടർ പിയുഷ് നമ്പൂതിരിയും അഡീഷണൽ ഡയറക്ടർ ഡോക്ടർ ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു. പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആകുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെയാണ് പുതിയ ട്വിസ്റ്റുണ്ടായിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *