Cancel Preloader
Edit Template

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

 ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Indian currency on hand, indian rupee, indian rupee on hand, pay money, money on my hand, paying cash money. 100 rupees on hand indian rupees money paying to shopkeeper This image was captured at india Maharashtra #indianrupee

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനം വര്‍ധന അനുവദിക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ദീപാവലി കൂടി കണക്കിലെടുത്താണ് ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്. ഒരു കോടിയിലധികം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധനയുടെ ഗുണം ലഭിക്കും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ 1 മുതല്‍ പ്രാബല്യം ഉണ്ടാവും.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലു ശതമാനം വര്‍ധനവ് അനുവദിച്ചിരുന്നു. പുതിയ വര്‍ധനവ് നടപ്പില്‍ വരുന്നതോടെ അടിസ്ഥാന ശമ്പളത്തിന്റെ പകുതിയിലും അധികം ഡി.എ ലഭിക്കും. ആറുമാസത്തില്‍ ഒരിക്കലാണ് ദേശീയ ഉപഭോക്തൃ സൂചിക (AICPI) പ്രകാരം വര്‍ധന പരിഗണിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *