ഡല്‍ഹി മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം

ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി പിടിച്ച ബിജെപിയില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവം. ബിജെപി പാര്‍ലമെന്ററി യോഗം ചേര്‍ന്ന് വൈകാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് ശര്‍മ്മ മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല തലസ്ഥാനത്തെ ബിജെപിയുടെ പ്രമുഖ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 2015ലും 2020ലും രോഹിണി സീറ്റ് നിലനിര്‍ത്തിയ വിജേന്ദര്‍ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവയ വ്യക്തിയുമാണ്.
ഇവര്‍ക്ക് പുറമെ വനിത നേതാവായ ശിഖ റായ്, മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകനും എംപിയുമായ ബാന്‍സുരി സ്വരാജ്, മോത്തി നഗറില്‍ നിന്നുള്ള എംഎല്‍എ ഹരീഷ് ഖുറാന എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയിലുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരിഗണിക്കുമെന്നാണ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്.
ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ആപ് 22 സീറ്റുകളിലൊതുങ്ങി. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. തുടര്‍ച്ചയായ മൂന്നാം തവണയാണ് സീറ്റൊന്നുമില്ലാതെ കോണ്‍ഗ്രസ് നിലംപരിശാവുന്നത്.
ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മിയുടെ പടനായകനുമായ അരവിന്ദ് കെജ് രിവാളിനെ മുട്ടുകുത്തിച്ചാണ് ബിജെപി ന്യൂ ദില്ലിയില്‍ തേരോട്ടം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ കുതിപ്പാണ് ബിജെപി വിജയത്തില്‍ നിര്‍ണായകമായത്.