കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയല്‍വാസിയുടെ വളര്‍ത്തുനായയെ യുവാവ് പാറയില്‍ അടിച്ചുകൊന്നു

Healthy purebred dog photographed outdoors in the nature on a sunny day.
അയല്‍വാസിയുടെ വളര്‍ത്തു നായയെ യുവാവ് പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്.
ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയല്‍വാസിയുമായുള്ള തര്‍ക്കമാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലെത്തിയത്. സംഭവത്തില്‍ സന്യാസിയോട സ്വദേശി കളപുരമറ്റത്തില്‍ രാജേഷിനെതിരെ കമ്പമെട്ട് പൊലിസ് കേസെടുത്തു.