Cancel Preloader
Edit Template

ആവശ്യങ്ങൾ അംഗീകരിക്കണം : ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് ബിനോയ് വിശ്വം

 ആവശ്യങ്ങൾ അംഗീകരിക്കണം : ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്.അവരുടെ
ആവശ്യങ്ങൾ അംഗീകരിക്കണം.psc യിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമർശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്
സമൂഹം എല്ലാം കാണുന്നുണ്ടെന്നും  ബിനോയ്‌ വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം
ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്.ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കാണാൻ   ഔദ്യോഗിക വസതിയിൽ ചെന്നപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന്
സമരസമിതി നേതാവ് എസ്.മിനി ഇന്നലെ ആരോപിച്ചിരുന്നു.ആരോപണം ദുരുദ്ദേശപരമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Related post

Leave a Reply

Your email address will not be published. Required fields are marked *