Cancel Preloader
Edit Template

ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പോലീസ്: പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ എഎപി

 ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പോലീസ്: പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ എഎപി

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ദില്ലി പോലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പോലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.

അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ദില്ലിയിൽ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ദില്ലി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളിൽ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിര്‍ദ്ദേശം നൽകിയെന്ന് പറഞ്ഞു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാൾ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. അതിനിടെ ഔദ്യോഗിക രേഖയിൽ കഴിഞ്ഞ ദിവസം കെജ്രിവാൾ ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ദില്ലി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *