Cancel Preloader
Edit Template

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

 എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറോടുള്ള അതൃപ്തി മാറാതെ റവന്യൂമന്ത്രി കെ. രാജന്‍. കലക്ടര്‍ അരുണ്‍ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി നിലപാടെടുത്തതോടെ കണ്ണൂരില്‍ നിശ്ചയിച്ചിരുന്ന മൂന്ന് പരിപാടികള്‍ മാറ്റി. നാളെ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച മൂന്ന് പരിപാടികളാണ് മാറ്റിയത്. തരംമാറ്റ അദാലത്തിന്റെ സംസ്ഥാന തല ഉത്ഘാടനം കണ്ണൂരില്‍ നടത്താതെ കാസര്‍കോട് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം തുടക്കം മുതല്‍ നിലപാടെടുത്ത് നിന്നത് മന്ത്രി കെ രാജനാണ്. മരിച്ച ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനല്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ജില്ലാ കലക്ടറെ നിയമിച്ചത് മന്ത്രിയായിരുന്നു. എന്നാല്‍ കലക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ അന്വേഷണ ചുമതല ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് നല്‍കിയിരുന്നു. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജില്ലാ കലകര്‍ക്കെതിരായ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *