Cancel Preloader
Edit Template

പെൺമക്കളെ പീഡിപ്പിച്ച കേസ്; പിതാവിന് 123 വർഷം തടവുശിക്ഷ വിധിച്ച് കോടതി

 പെൺമക്കളെ പീഡിപ്പിച്ച കേസ്; പിതാവിന് 123 വർഷം തടവുശിക്ഷ വിധിച്ച് കോടതി

പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസ്സ് പ്രായമുള്ള മക്കളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. പ്രതിക്ക് തടവുശിക്ഷക്ക് പുറമെ 8.85ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. 

രണ്ട് കേസുകളിലായി പിഴയായി വിധിച്ച ‍8.85 ലക്ഷം രൂപ  മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കുട്ടികൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എ സോമസുന്ദരനാണ് ഹാജരായത്.  പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് വിചാരണ നടപടികൾ പൂർത്തിയായത്. 2021-22 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12 വയസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവ്, 11 കാരിയായ ഇളയെ മകൾക്ക് നേരെയും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ഇത് അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് എടവണ്ണ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *