Cancel Preloader
Edit Template

ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പ്രതിസന്ധി

 ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പ്രതിസന്ധി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പ്രതിസന്ധി. ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മുട്ടത്തറയിൽ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു.

നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. മുട്ടത്തറയിൽ ടെസ്റ്റിനെത്തിയപ്പോള്‍ ഇൻസ്ട്രക്ടർ
മാരുള്ളവർ മാത്രം ടെസ്റ്റിൽ പങ്കെടുത്താൻ മതിയെന്ന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്കർമാർ നിർദ്ദേശിച്ചു. ഇതോടെ പ്രതിഷേധമായി. ഇൻസ്ട്രക്ടർമാരുമായി വന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പോലും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

വർഷങ്ങളായി ഡ്രൈവിംഗ് സ്കൂള്‍ നടത്തന്നവർക്ക് ഡ്രൈവിംഗ് പഠിക്കാനായി സർക്കാർ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇതുപോലും ഇപ്പോള്‍ ബാധമല്ലെന്നാണ് സർക്കാർ പറയുന്നത്.ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പ് ചില കുത്തകള്‍ക്ക് കൈമാറാനാണ് സർക്കാർ നീക്കമെന്നാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ ആരോപണം.

Related post

Leave a Reply

Your email address will not be published. Required fields are marked *