ഗുരുവായൂർ മേൽപ്പാലം റോഡിലെ വിള്ളൽ; ബി.ജെ.പി റോഡ് ഉപരോധിച്ചു
ഗുരുവായൂർ:മേൽപ്പാലം റോഡിലെ വിള്ളൽ വന്ന സംഭവത്തിൽ ബി.ജെ.പി ഗുരുവായൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
പണി പൂർത്തിയാക്കി ഒരു വർഷം ആവുമ്പോഴേക്കും ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ വീണത് എൽ ഡി എഫ് ഭരണത്തിൻ്റെ അഴിമതിയാണെന്നാരോപിച്ചായിരുന്നു ബിജെപി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് സി. നിവേദിത സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് പ്രദീപ് പണിശ്ശേരി അദ്ധ്യക്ഷനായി.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര,സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ,പൂക്കോട് ഏരിയ ജനറൽ സെക്രട്ടറി നിധിൻ മരയ്ക്കാത്ത്,യുവമോർച്ച നേതാവ് കെ. കാളിദാസൻ എന്നിവർ സംസാരിച്ചു.