വീണാ ജോർജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ ജ്വാല

ഗുരുവായൂർ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതര അവസ്ഥയും, ബിന്ദു എന്ന യുവതിയുടെ മരണവും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടന്നു.
കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക കൈ മാറി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പ്രതിഷേധ ജ്വാലയ്ക്ക് തുടക്കം കുറിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിയ പ്രതിഷേധ പ്രകടനം കൈരളി ജംഗ്ഷനിൽ സമാപിച്ചു.
പ്രതിഷേധ പരിപാടിയിൽ നേതാക്കളായ സി.എസ്. സൂരജ്, ബാലൻ വാറണാട്ട്, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, ശിവൻ പാലിയത്ത്, ഷാജൻ വെള്ളറ, വിശ്വനാഥൻ കോങ്ങാട്ടിൽ, കെ.പി. മനോജ്, രതീഷ് ബാബു, മിഥുൻ പൂക്കൈതക്കൽ എന്നിവർ സംസാരിച്ചു.
ടി.കെ. ഗോപാലകൃഷ്ണൻ, സി.ജെ. റെയ്മണ്ട്, കെ.കെ. രജ്ജിത്ത്, പ്രിയാ രാജേന്ദ്രൻ, ശശി വാറണാട്ട്, മോഹനൻ ചേലനാട്ട്, ഏ.കെ. ഷൈമിൽ, എം.വി. രാജലക്ഷ്മി, ഹരി വടക്കുട്ട്, പി. കൃഷ്ണദാസ്, എൻ.കെ. പിന്റോ, പി.വി. ഫിറോസ്, മനീഷ് നീലിമന, സി.കെ. വിജയകുമാർ, പ്രമീള ശിവശങ്കരൻ, സുഷാ ബാബു, സി. അനിൽകുമാർ, ശശി വല്ലാശ്ശേരി, പി.കെ. മുഹമ്മദുണ്ണി, സുമേഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി